ചാരുംമൂട്: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ അതിദാരുണമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചും രാജ്യത്ത് വർദ്ധിച്ചുവരുന്ന ദളിത് പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എസ്.സി- എസ്.ടി അഡ്വക്കേറ്റ്സ് അസോസിയയേഷൻ സംസ്ഥാന പ്രസിഡന്റ് വള്ളികുന്നം പ്രസാദ് 10ന് രാവിലെ 10മുതൽ വൈകിട്ട് 5വരെ ചാരുംമൂട് അംബേദ്കർ പാർക്കിൽ ഉപവാസം നടത്തും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തുന്ന ഉപവാസസമരം അഡ്വ. മാത്യു വേളങ്ങാടൻ ഉദ്ഘാടനം ചെയ്യും.