ആലപ്പുഴ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അർഹമായ പരിഗണന സമുദായത്തിൽപ്പെട്ടവർക്ക് നൽകാത്ത പക്ഷം ധീവര സമുദായ അംഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താൻ ധീവരസഭ സംസ്ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. ധീവര സമുദായാംഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ മറ്റുള്ളവരെ സ്ഥാനാർത്ഥികളാക്കുന്ന നിലപാടാണ് മുന്നണികൾ സ്വീകരിക്കുന്നത്. അനീതി അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ടവരോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും യാതൊരു മാറ്റവും വരുത്താൻ തയ്യാറായിട്ടില്ല . പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നതിന് സംസ്ഥാന തലത്തിലും 9 ജില്ലാ തലത്തിലും കോർ കമ്മറ്റികൾ രൂപീകരിച്ച് പ്രവർത്തനം നടത്താനും കൗൺസിൽ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി വി.ദിനകരൻ അറിയിച്ചു.