
മുതുകുളം: മുതുകുളം ബ്ലോക്ക് പഞ്ചായത്ത് 2020 - 21സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ 8 ഗ്രാമ പഞ്ചായത്തുകളിലെ മുഴുവൻ ഗവ. സ്കൂളുകൾക്കും തിരെഞ്ഞെടുത്ത എയ്‌ഡഡ് സ്കൂളുകൾക്കും 31 ലക്ഷം രൂപ ചെലവാക്കി ലാപ്ടോപ് , പ്രിന്റർ - സ്‌കാനർ , പ്രോജക്ടർ - സ്ക്രീൻ. മുതലായവ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി. ശ്രീകുമാരി അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയൻ അമ്മാസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ലിജുമോൻ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അംബുജാക്ഷി ടീച്ചർ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഇന്ദു സന്തോഷ്, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിപിൻ സി. ബാബു. മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. സോമലത, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി. വേണുപ്രസാദ്. എം.മണിലേഖ. ഷംസുദ്ദീൻ കായിപ്പുറം, ശാരി പൊടിയൻ, മുതുകുളം ഗ്രാമ പഞ്ചായത്തംഗം ശാലി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.