
മുതുകുളം: എൻ ടി പി സി യുടെ സാമൂഹിക പ്രതിബദ്ധത ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ചു ടാർ ചെയ്ത ഷെഫ്‌ന - ചൂരവിള റോഡ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ചിങ്ങോലി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് എച്ച്. നിയാസ് അദ്ധ്യക്ഷനായി, എ.എം. ആരിഫ് എംപി, എൻ.ടി പി സി മാനേജർ പി.വി.കൃഷ്ണ, മുഞ്ഞിനാട്ട് രാമചന്ദ്രൻ, വി.ഷുക്കൂർ, ജേക്കബ് തമ്പാൻ,ബബിത ജയൻ, പി.ജി. ശാന്തകുമാർ, ആനന്ദവല്ലി, ആർ. ബിനുരാജ്, രഞ്ജിത് ചിങ്ങോലി എന്നിവർ സംസാരിച്ചു