ആലപ്പുഴ : ഓഫീസിൽ കൃത്യമായി ഹാജരാകാത്തതിന് ചേർത്തല കെട്ടിട ഉപവിഭാഗം അസി. എൻജിനീയർ ഡി. മുരളീധരനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മന്ത്രി ജി.സുധാകരന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.
അസി.എൻജിനിയർ ജോലിക്ക് ഹാജരാകാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസ്സപ്പെടുന്നു എന്നുള്ള വിവരം മന്ത്രിയ്ക്ക് ലഭിച്ചയുടൻ അന്വേഷണത്തിന് ഉത്തരവിട്ടു. അസി.എൻജിനീയർ സമയബന്ധിതമായി റിപ്പോർട്ടുകളും എസ്റ്റിമേറ്റുകളും സമർപ്പിക്കുന്നില്ല എന്നും സൈറ്റുകളിൽ മേൽനോട്ടം വഹിക്കുന്നില്ലെന്നുമുള്ള അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്.