ആലപ്പുഴ: ഓട്ടോമാറ്റിക്ക് സ്പിന്നിംഗ് മെഷീനിൽ ജിയോടെക്സ്റ്റയിൽസിന് ആവശ്യമായ വൈക്കം കയർ മാത്രം ഉത്പാദിപ്പിച്ചാൽ മതിയെന്ന കയർവകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ഓൾ കേരള കയർ തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് സി.എസ്.രമേശൻ അഭിപ്രായപ്പെട്ടു. വിവിധതരം കയറുകൾ ഉത്പാദിപ്പിച്ചാൽ മാത്രമേ വ്യവസായ പ്രതിന്ധിക്ക് പരിഹാരമാകൂവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.