
പത്തനംതിട്ട : അഡ്വ. എ. എം. അജി ഫൗണ്ടേഷൻ അവാർഡ് നൂറനാട് മോഹനന്. ഉൺമാ മാസിക പത്രാധിപരും എഴുത്തുകാരനുമാണ് 10,001 രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. സാഹിത്യ, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡെന്ന് ഫൗണ്ടേഷൻ ചെയർമാൻ എ.പി. ജയനും കൺവീനർ അഡ്വ.എ. ജയകുമാറും അറിയിച്ചു.12ന് രാവിലെ 11ന് പത്തനംതിട്ട പ്രസ് ക്ലബിൽ ചീഫ് വിപ്പ് അഡ്വ. കെ.രാജൻ അവാർഡ് ദാനം നിർവഹിക്കും. ബാർ കൗൺസിൽ ചെയർമാൻ അഡ്വ.കെ.പി.ജയചന്ദ്രൻ മുഖ്യാതിഥിയായിരിക്കും.