kalunku

ചാരുംമൂട്: കൊല്ലം - തേനി ദേശീയ പാതയിൽ താമരക്കുളം പഞ്ചായത്ത് ജംഗ്ഷന് കിഴക്കുവശത്തെ കലുങ്ക് അപകടക്കെണിയാകുന്നു.

കലുങ്ക് റോഡിലേക്ക് തള്ളി നിൽക്കുന്നത് മൂലം നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്.

ദേശീയ പാതയുടെ ഒന്നാംഘട്ട ടാറിംഗ് നടന്നപ്പോൾ റോഡിന് വീതി കൂടുന്നതോടെ റോഡിലെ ഒരു വശത്തെ പഴയ കലുങ്ക്

റോഡിനുള്ളിലാകുകയുമായിരുന്നു. തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് കലുങ്ക് ഡ്രൈവറുടെ കണ്ണിൽപ്പെടുന്നത്. ഇതിനാലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. ദേശീയ പാതയുടെ രണ്ടാം ഘട്ടമായ നവീകരണ പ്രവർത്തനങ്ങൾനി​ലവി​ൽ നടന്നു വരികയാണ്. ഇതോടൊപ്പം കലുങ്കിന്റെ ഒരു വശത്തെ വീതി കൂട്ടി​ അപകടാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.