ഹരിപ്പാട്: കെ.പി.സി.സി വിചാർ വിഭാഗ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുവാറ്റയിൽ ഗാന്ധി ജയന്തി വാരാചരണം നടത്തി. 1925 ൽ ഗാന്ധിജിയുടെ രണ്ടാം കേരള സന്ദർശനത്തിനിടെ കരുവാറ്റ എൻ. എസ്. എസ്. സ്കൂൾ സന്ദർശിച്ച് വൃക്ഷ തൈ നട്ടിരുന്നു. അതിന്റെ ഓർമ്മ പുതുക്കിയാണ് വാരാചരണം സംഘടിപ്പിച്ചത്. ഡി.സി.സി ജന.സെക്രട്ടറി കെ.കെ.സുരേന്ദ്രനാഥ് ഉദ്‌ഘാടനം നിർവഹിച്ചു. വൃക്ഷ തൈയും നട്ടു. നിയോജകമണ്ഡലം പ്രസിഡന്റ് എൻ.രാജ്‌നാഥ് അദ്ധ്യക്ഷനായി. നിയോജകമണ്ഡലത്തിലുടനീളം വിചാർ വിഭാഗ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 100 വൃക്ഷത്തൈകൾ നടും. വിചാർ വിഭാഗ് ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട്‌ ഗാന്ധി സന്ദേശം നല്കി. പദ്മനാഭക്കുറുപ്പ്, പ്രസന്നൻ, മോഹനൻ പിള്ള, ശാന്തി, ലേഖ, അഭിജിത്ത്, സന്ദീപ് എന്നിവർ സംസാരിച്ചു.