ഹരിപ്പാട്: ജില്ലാപഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തൃക്കുന്നപ്പുഴ പഞ്ചായത്തിൽ സങ്കരയിനം തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം രമ്യാ രമണൻ നിർവ്വഹിച്ചു. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി, കൃഷി ഓഫീസർ എസ്.അഞ്ജന, കൃഷി അസിസ്റ്റന്റ് രാജേഷ് എന്നിവർ സംസാരിച്ചു.