തുറവൂർ: കുത്തിയതോട് ഗ്രാമപഞ്ചായത്തിൽ നിന്നും സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾ 15ന് മുൻപ് മസ്റ്ററിംഗ് നടത്തണമെന്ന് സെക്രട്ടറി അറിയിച്ചു. മസ്റ്ററിംഗ് പരാജയപ്പെട്ടാൽ നിശ്ചിത തിയതിയ്ക്ക് മുൻപായി പഞ്ചായത്ത് ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു പെൻഷൻ ഉറപ്പാക്കണം. അവിവാഹിത, വിധവ പെൻഷൻ ഗുണഭോക്താക്കൾ അവിവാഹിത, പുനർവിവാഹിത അല്ല എന്ന സർട്ടിഫിക്കറ്റ് 20 ന് മുൻപായി ഹാജരാക്കണം.