അമ്പലപ്പുഴ : ഫസ്റ്റ്ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററിനായി പുന്നപ്ര സൗത്ത് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർമൽ പോളിടെക്‌നിക്‌ ഹോസ്റ്റൽ , കാർമൽ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റൽ എന്നിവ ഏറ്റെടുത്ത് ലക്ഷങ്ങൾ മുടക്കി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടും ഒരാളെപ്പോലും ഇവിടെ പ്രവേശിപ്പിക്കാതെ നോക്കുകുത്തികളാക്കി മാറ്റിയെന്ന് അമ്പലപ്പുഴ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എസ്. പ്രഭുകുമാർ ആരോപിച്ചു.

പുന്നപ്ര സൗത്ത് പഞ്ചായത്തിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടും രോഗികളെ ചെന്നിത്തലയിലും, ഹരിപ്പാട്ടെയും കരീലക്കുകങ്ങരയിലെയും സഹകരണ എൻജിനീയറിംഗ് കോളേജിലെയും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് മാറ്റുകയാണ്. പഞ്ചായത്ത്‌ എടുത്തിട്ടിരിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ എത്രയും വേഗം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് പ്രഭുകുമാർ ആവശ്യപ്പെട്ടു.