കായംകുളം: കുറ്റിത്തെരുവ് ജംഗ്ഷനിലെ കടുംബശ്രീ തട്ടുകടയ്ക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. ഇടപ്പോൺ സ്വദേശി സന്തോഷ്( 46), ഭാര്യ സുമാദേവി (42 )എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കായംകുളം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. സരസ്വതി കൃഷ്ണന്റെ ഉടമസ്ഥതയിലുള്ള മുല്ലശ്ശേരിൽ കുടുംബശ്രീ തട്ടുകടയ്ക്ക് നേരെ ചൊവ്വാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ഒരുപറ്റം ഗുണ്ടകൾ കടയിൽ അതിക്രമിച്ചു കയറുകയും, സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയുമായിരുന്നു .തുടർന്നു കടയിലെ ഉപകരണങ്ങൾ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ആക്രമണത്തിനിടെ കത്തികൊണ്ടിരുന്ന ഗ്യാസ്സ് സ്റ്റൗവിൽ നിന്നും ആളിപ്പടർന്ന തീ കടയിലെ ജീവനക്കാരും നാട്ടുകാരും ചേർന്നു അണച്ചതിനാൽ ദുരന്തമൊഴിവായി. കായംകുളo പൊലീസ് കേസെടുത്തു.