
മാന്നാർ : ജോസ് കെ. മാണിയുടെ യു.ഡി.എഫ് വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാക്കളടക്കം 50ഓളം പ്രവർത്തകർ ജോസഫ് വിജാഗത്തിനൊപ്പം ചേർന്നു.
ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ടൈറ്റസ് വാണിയപുരക്കൽ, തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ സുരേന്ദ്രൻ,വെണ്മണി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രശ്മി , തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് തോമസ് കൊണ്ടോടി, കെ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് വേണു പി.കെ, ചെറിയനാട് മണ്ഡലം പ്രസിഡന്റ് അജി വലിയവീട്ടിൽ, വെൺമണി മണ്ഡലം പ്രസിഡന്റ് അനിയൻ കോളുത്ര, ജോസ് വിഭാഗം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജു വർഗീസ്, അനിതാ വർഗീസ്, സിലി റെജി അടക്കം അമ്പതോളം പ്രവർത്തകരാണ് പി.ജെ ജോസഫ് നേതൃത്വം നൽകുന്ന പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഡോ.ഷിബു ഉമ്മന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജൂണി കുതിരവട്ടം ഉദ്ഘാടനം ചെയ്തു.
ചെറിയാൻ കുതിരവട്ടം, ചാക്കോ കൈയ്യത്ര, ജിജി എബ്രഹാം, പ്രൊഫസർ അജിത്ത് വർഗീസ്, പി.എ തോമസ്സ്, സി.എം മാത്യു, ജോസ് പൂവനേത്ത്. എബ്രഹാം നമ്പൂരേത്ത്, ജോൺ മത്തായി, പരമേശ്വരൻ, മോൻസി മൂലയിൽ, മോൻസി കുതിരവട്ടം, എന്നിവർ പ്രസംഗിച്ചു.