ചേർത്തല:വയലാർ രാമവർമ്മ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വയലാർ അനുസ്മരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി കവിതാ രചന മത്സരം നടത്തും. 'കൊവിഡും വിദ്യാലയവും' എന്നതാണ് വിഷയം.പരമാവധി 18 വരികൾ. രചനകൾ എ 4 പേപ്പറിൽ എഴുതി നേരിട്ടോ തപാലിലോ എത്തിക്കണം. അവസാന തീയതി 23 .വിലാസം: പ്രഥമാദ്ധ്യാപിക,വി.ആർ.വി.എം.ജി.എച്ച്.എസ് വയലാർ,വയലാർ പി.ഒ, ചേർത്തല.ഫോൺ:9496363996,9497245654