മാന്നാർ : ബുധനൂർ പഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തി വന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പുലിയൂർ കിഴക്കേനട ജംഗ്ഷന് കിഴക്കായുള്ള പഞ്ചായത്ത് ഗ്രൗണ്ടിലേക്ക് മാറ്റിയതായി ചെങ്ങന്നൂർ ജോയിന്റ് ആർടിഒ അറിയിച്ചു. ബുധനൂർ പഞ്ചായത്ത് ഗ്രൗണ്ട് സ്ഥിതിചെയ്യുന്ന വാർഡ് കണ്ടെയ്ൻമെന്റ് സോൺ ആയതിനാലാണ് ഈ മാറ്റം.