s

അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിൽ മദ്യപിച്ച് അടിപിടി ഉണ്ടാക്കിയ കൊല്ലം വെളിച്ചക്കാല പ്ലാവില പുത്തൻവീട്ടിൽ സജി (51), കൊല്ലം കല്ലന്താഴം കിളിയല്ലൂർ വരാൽ വിളയിൽ നജിം (32) എന്നിവരെ പുന്നപ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് 3.30 ഓടെ തിരുവനന്തപുരത്തു നിന്നും മലപ്പുറത്തേക്കു പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ്റ്റ് ബസിലായിരുന്നു സംഭവം. കൊല്ലത്തു നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന ഇരുവരും ബസിന്റെ പിൻസീറ്റിലായിരുന്നു ഇരുന്നിരുന്നത്. മദ്യലഹരിയിലായിരുന്ന ഇവർ വളഞ്ഞവഴിഭാഗത്തെത്തിയപ്പോൾ തമ്മിൽ അടികൂടുകയായിരുന്നു. യാത്രക്കാർ കണ്ടക്ടറെ വിവരം അറിയിച്ചതിനെ തുടർന്ന് ബസ് പുന്നപ്ര പൊലീസ് സ്റ്റേഷനു സമീപം നിർത്തി. തുടർന്നാണ് പുന്നപ്ര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു.