ആലപ്പുഴ : ജില്ലയിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഉദ്ഘാടന പരിപാടികളിൽ നിന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികളെ ഒഴിവാക്കിയതായി ആക്ഷേപം. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയനെ(സി.ഐ.ടി.യു) പ്രധാനപ്പെട്ട പരിപാടികളിൽ നിന്ന് തുടർച്ചയായി ഒഴിവാക്കുന്നതിനെതിരെ യൂണിയൻ ജില്ലാ കമ്മറ്റി മുഖ്യമന്ത്രിക്കും ജലവിഭവ വകുപ്പ് മന്ത്രിയ്ക്കും ജല അതോറിട്ടി മാനേജിംഗ് ഡയറക്ടർക്കും പരാതി നൽകി.