ആലപ്പുഴ: മുഖ്യമന്ത്റി പിണറായി വിജയന്റെ രാജിയും സ്വർണ്ണ കള്ളക്കടത്ത് കേസിൽ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ട് യു.ഡി.എഫ് ആരംഭിച്ച 'സ്പീക്ക് അപ്പ് കേരള ' 4ാം ഘട്ട സമരത്തിന്റെ ഭാഗമായി 12 ന് രാവിലെ 10 മണിക്ക് ജില്ലയിലെ 45 കേന്ദ്രങ്ങളിൽ സത്യാഗ്രഹങ്ങൾ സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയർമാൻ എം.മുരളിയും, സെക്രട്ടറി അഡ്വ.ബി.രാജശേഖരനും അറിയിച്ചു.