ph

 പ്രഖ്യാപനം ഇന്ന്

കായംകുളം: കായംകുളം നഗരസഭയുടെ ശുചിത്വ പദവി പ്രഖ്യാപനം ഇന്ന് രാവിലെ 10ന് നടക്കും. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷൻ എന്നിവ സംയുക്തമായി ആവിഷ്‌ക്കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌ക്കരണത്തിൽ മികവ് തെളിയിച്ച കായംകുളം നഗരസഭയെ ശുചിത്വപദവിക്കായി തിരഞ്ഞെടുത്തത്. സർട്ടിഫിക്കറ്റും പുരസ്‌ക്കാരവും വിതരണം ചെയ്യും.
സമ്പൂർണ്ണ ശുചിത്വ പദവിയിലേക്കുള്ള ആദ്യപടിയാണ് ഖരമാലിന്യ സംസ്‌ക്കരണത്തിൽ മികവ് തെളിയിച്ച തദ്ദേശസ്ഥാപനങ്ങൾക്ക് നൽകുന്ന ശുചിത്വപദവി.

ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിതകർമ്മസേനയുടെ സേവനം, പൊതുസ്ഥലങ്ങൾ മാലിന്യമുക്തമാക്കുക, സർക്കാർ ഓഫീസുകളിലും പൊതുസ്വകാര്യ ചടങ്ങുകളിലും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകൾ സൂചകങ്ങളായി നിശ്ചയിച്ചിട്ടുള്ള സർക്കാർ ഉത്തരവ് പാലിച്ചാണ് ശുചിത്വപദവി നിർണയം നടത്തിയത് 100 ൽ 60 മാർക്കിനു മുകളിൽ ലഭിച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വപദവിക്ക് അർഹത നേടിയത്.

കായംകുളത്തിന്റെ പ്രധാന നേട്ടങ്ങൾ
 2019-20 വർഷം സ്വച്ഛ് സർവ്വേക്ഷന്റെ ഒന്നാം സ്ഥാനം
 സമ്പൂർണ്ണവെളിയിട വിസർജ്ജനമുക്ത നഗരം
 ആധുനിക ഗ്യാസ് ക്രമിറ്റോറിയം പ്രൊജക്ട് അംഗീകരിച്ച് ഡിപിആർ തയ്യാറാക്കി ടെൻഡർ നടപടികൾ സ്വീകരിച്ചു.
 നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി മാലിന്യസംസ്‌ക്കരണത്തിനായി എയ്‌റോബിക് ബിൻ സ്ഥാപിച്ചു
ഹരിതകർമ്മസേനാംഗങ്ങളെ നിയമിച്ചുനഗരസഭയിൽ പ്ലാസ്റ്റിക് ശേഖരണ പദ്ധതി നടപ്പാക്കി.
അജൈവമാലിന്യങ്ങൾ ശേഖരിക്കുന്നതിനായി എല്ലാ വാർഡുകളിലും മിനി എം.സി.എഫ് സ്ഥാപിക്കാൻ നടപടി
നഗരസഭാ ഡമ്പിംഗ് ഗ്രൗണ്ടിൽ പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ്, ബെയിലിംഗ് യൂണിറ്റ് സ്ഥാപിച്ചു.
 അറവുശാലയിൽമലിനജലം ശുദ്ധീകരിക്കുന്നതിനായി ട്രീറ്റ്‌മെന്റ് പ്ലാന്റ്
 അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കൊണ്ട് തോടുകളും, കുളങ്ങളും, കനാലുകളും ശുചിയാക്കി.