ആലപ്പുഴ: മുഖ്യമന്ത്റി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് ആലപ്പുഴയിൽ ഫ്‌ളാഷ് മാർച്ച് നടത്തി. ഡി.സി.സി ഓഫീസിൽ നിന്നും കളക്ടറേ​റ്റിലേക്ക് നടത്തിയ മാർച്ചിൽ ഡി.സി.സി പ്രസിഡന്റ് എം ലിജു, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ആർ.എസ് പി. സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗം ബി. രാജശേഖരൻ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ബഷീർ കുട്ടി എന്നിവർ പങ്കെടുത്തു.