
കായംകുളം: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് റോസുകളുടെ നിർമ്മാണോദ്ഘാടനം യു.പ്രതിഭ എം.എൽ.എ നിർവ്വഹിച്ചു.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.വി രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. കാട്ടാം കുളങ്ങര- കലാജംഗ്ഷൻ റോഡ് (20 ലക്ഷം), പുല്ലുകുളങ്ങര പള്ളിമുക്ക് റോഡ് (20 ലക്ഷം),അഞ്ജലി - അശ്വതി റോഡ് ( 25 ലക്ഷം) എന്നീ റോഡുകളുടെ നിർമ്മാണോദ്ഘാടനമാണ് നടന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആർ.ഷൈനി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.വിജയകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സരള ശങ്കരനാരായണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കോലത്ത് ബാബു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശോഭ, രമ്യ, ആർ ബിന്ദു എന്നിവർ പങ്കെടുത്തു.