megafood

പൂച്ചാക്കൽ: പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിൽ നിന്നും മലിനജലം കൈതപ്പുഴ കായലിലേക്ക് ഒഴുക്കുവാൻ അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ, കേരള മത്സ്യതൊഴിലാളി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പാരമ്പര്യമായി മത്സ്യമേഖലയിൽ ജോലി ചെയ്യുന്ന നൂറ് കണക്കിന് കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്ന നടപടികൾ നിർത്തി വച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മത്സ്യതൊഴിലാളി കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് എൻ.പി.പ്രദീപ് മുന്നറിയിപ്പു നൽകി. മണ്ഡലം പ്രസിഡന്റ് മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം എൻ.പി. പ്രദീപ് ഉദ്ഘാടനം ചെയ്തു. ശിവൻ, പത്മനാഭൻ തവണക്കടവ്, ഇലഞ്ഞിക്കൽ സോമൻ തുടങ്ങിയവർ സംസാരിച്ചു.