മുതുകുളം :കണ്ടല്ലൂർ പഞ്ചായത്തിലെ തോപ്പിൽകടവ് -കല ജംഗ്ഷൻ റോഡ് നവീകരണം തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു .നവീകരണം മുടങ്ങിയത് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു .തോപ്പിൽ കടവിൽ റോഡിന് കുറുകെ കലുങ്ക് നിർമ്മാണം ആരംഭിച്ചെങ്കിലും പൊടുന്നനെ തടസ്സപ്പെടുകയായിരുന്നു .യു .പ്രതിഭ എം .എൽ .എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപ വിനിയോഗിച്ചാണ്‌ റോഡ് നിർമാണം.