അമ്പലപ്പുഴ: ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജനറൽ ശസ്ത്രക്രിയ വിഭാഗം തിയേറ്റർ അടച്ചു. ഇവിടുത്തെ 4 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഇടക്കാലത്ത് അടച്ചിട്ടിരുന്ന തിയേറ്റർ ഏതാനും ആഴ്ചക്കു മുമ്പാണ് തുറന്നത്. അണുവിമുക്തമാക്കി 19 ന് വീണ്ടും തിയേറ്റർ തുറന്നു പ്രവർത്തിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.