thattukada

എടത്വാ: മൂല്യവർദ്ധിത യൂണിറ്റായി പ്രവർത്തിച്ചുവന്ന വനിത മൈഥിലി കുടുംബശ്രീ കൂട്ടായ്മയുടെ തട്ടുകട സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. തലവടി പഞ്ചായത്ത് 11ാം വാർഡിൽ പുതുപ്പറമ്പ് ജംഗ്ഷന് സമീപം പ്രവർത്തിച്ചുവന്ന തട്ടുകടയാണ് വ്യാഴാഴ്ച രാത്രിയിൽ നശിപ്പിച്ചത്. ഇന്നലെ പുലർച്ചെ കുടുംബശ്രീ പ്രവർത്തകർ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വാർഡ് അംഗം അജിത്ത് കുമാർ പിഷാരത്തിന്റെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ എടത്വാ പൊലീസിൽ പരാതി നൽകി.