കുട്ടനാട്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാമങ്കരി പഞ്ചായത്ത് അതിർത്തിയിൽപ്പെട്ട മുഴുവൻ വ്യാപാര, വ്യവസായ സ്ഥാപനങ്ങളിലെയും തൊഴിലാളികൾക്ക് ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തും. ആരോഗ്യവകുപ്പിന്റെനേതൃത്വത്തിൽ രാമങ്കരി എസ് എൻ ഡി പി ഹാളിൽ രാവിലെ 9.30 ന് ആരംഭിക്കുന്ന പരിശോധന ഉച്ചവരെ നീളും. വ്യാപാരികൾ കടകളടച്ച് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർക്കും ആശാ പ്രവർത്തകർക്കും കൊവിഡ് പ്രതിരോധ സാമഗ്രികളായ ഫേസ് ഷീൽഡ്, എൻ 95 മാസ്‌ക്, സാനിട്ടൈസർ, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. മഞ്ചു നേതൃത്വം നൽകി. . ഗ്രാമപഞ്ചായത്തംഗങ്ങളായ സജീവ് ഉതുംതറ, പി ജി അശോകൻ, സുശീല ബാബു, വിഷ്ണുവിജയൻ, സുമാ സത്യൻ, മെഡിക്കൽ ഓഫീസർമാരായ ഡോ.വിനോദ്,ഡോ.പൂർണിമ, പഞ്ചായത്ത് സെക്രട്ടറി സജി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബൈജു പ്രസാദ്, സുധീഷ് തുടങ്ങിയവർ പങ്കെടുത്തു.