മാവേലിക്കര: ഉത്തർപ്രദേശിലെ ഹത്രസിൽ ദളിത് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിലും കേന്ദ്ര സർക്കാരിന്റെ ദളിത് വിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് മാവേലിക്കര ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ബി.എസ്.എൻ.എൽ ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.രാമചന്ദ്രൻ അധ്യക്ഷനായി.