photo

ചേർത്തല:1000 ദിനങ്ങൾ പിന്നിട്ട ചേർത്തല സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റീവ് കെയർ സൊസൈ​റ്റിയുടെ വിശപ്പുരഹിത ചേർത്തല പദ്ധതിയുടെ ഒരു മാസം നീണ്ടുനിൽക്കുന്നആഘോഷ പരിപാടികൾ തുടങ്ങി.ചേർത്തല നഗരസഭയിലെയും തൈക്കാട്ടശേരി ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലെയും 300 പേർക്ക് ഉച്ചഭക്ഷണം ദിവസേന വീട്ടിലെത്തിക്കുന്ന ജനകീയ കാരുണ്യ പദ്ധതിയുടെ ഒരുമാസം നീളുന്ന വിജയാഘോഷപരിപാടികൾ

മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനംചെയ്തു.സാന്ത്വന പരിചരണത്തിന് വിധേയരാകുന്ന കിടപ്പരോഗികൾക്ക് ഭക്ഷണത്തിനുള്ള സാമഗ്രികൾ സപ്ലൈകോ മുഖേന സബ്‌സിഡിയോടെ നൽകുമെന്ന് മന്ത്രി പറഞ്ഞു. എ.എം.ആരിഫ് എം.പി അദ്ധ്യക്ഷനായി.കേരള സ്റ്റേറ്റ് കയർമെഷീനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ കെ.പ്രസാദ്,മുനിസിപ്പൽ കൗൺസിലർ എൻ.ആർ.ബാബുരാജ്, എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ ബാബു എന്നിവർ സംസാരിച്ചു. സൊസൈ​റ്റി പ്രസിഡന്റ് കെ.രാജപ്പൻനായർ സ്വാഗതവും സെക്രട്ടറി പി.എം.പ്രവീൺ നന്ദിയുംപറഞ്ഞു.

പദ്ധതി 1000 ദിവസം തികഞ്ഞ ഇന്നലെ പ്രവർത്തന പരിധിയിലെ എല്ലായിടങ്ങളിലും മധുരപലഹാരം വിതരണംചെയ്തു. ശനിയാഴ്ച മുതൽ ആഘോഷത്തിന് മേഖലാ സ്വാഗതസംഘം രൂപീകരിക്കും. തുടർന്ന് 11 മേഖലകളിലും 'കൊവിഡ് കാലത്തെ സാന്ത്വന പരിചരണം' എന്ന വിഷയത്തിൽ ഡോക്ടർമാർ ഉൾപ്പെടെ പങ്കെടുക്കുന്ന സെമിനാർ നടക്കും. 25ന് കിടപ്പരോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ മന്ത്റി ടി എം തോമസ് ഐസക് ഏ​റ്റുവാങ്ങും. ഒമ്പതിന് ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം നടക്കും.