മാവേലിക്കര- ശുചിത്വ നഗരസഭയായി തിരഞ്ഞെടുക്കപ്പെട്ട മാവേലിക്കര നഗരസഭക്ക് ശുചിത്വ പദവി നൽകുന്ന പ്രഖ്യാപനം ഇന്ന് രാവിലെ 10 മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. തുടർന്ന് ശുചിത്വ പദവി സർട്ടിഫിക്കറ്റും പുരസ്കാരവും ഗാന്ധിയൻ ഗംഗാധരപണിക്കർ നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷിന് കൈമാറും. യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ പി.കെ മഹേന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വിജയമ്മ, വാർഡ് കൗൺസിലർ എസ്.രാജേഷ്, ഗോപൻ എന്നിവർ സംസാരിക്കും.