
മാവേലിക്കര: പോസ്റ്റൽ ആൻഡ് ടെലഗ്രാഫ് റിട്ട.ടെക്നിക്കൽ സൂപ്പർവൈസർ കല്ലുമല മാനാപ്പുഴ മൃദുല ഭവനത്തിൽ വി.അച്യുതൻ (89) നിര്യാതനായി. സി.പി.എം തെക്കേക്കര പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയംഗം, നാഷണൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ ആൻഡ് ടെലഫോൺ എംപ്ലോയീസ് യൂണിയൻ നേതാവ്, കേരള കർഷക സംഘം മാവേലിക്കര ഏരിയ കമ്മിറ്റിയംഗം, തെക്കേക്കര സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഭാസുരാംഗി. മക്കൾ: മൃദുല, പ്രഫുല്ല, സനില (കല്ലുമല കാർഷിക സഹകരണ ബാങ്ക് ജീവനക്കാരി). മരുമക്കൾ: ബാബു, ജയപ്രകാശ് (സെക്രട്ടറി, ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക്).