s


ആലപ്പുഴ: ജില്ലയിൽ ഇന്നലെ 793 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 6047 ആയി. ഒരാൾ വിദേശത്തു നിന്നും 12 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 778പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 348 പേരുടെ പരിശോധനാ ഫലം നെഗറ്റീവായതോടെ 13,192 പേർ രോഗ മുക്തരായി. ജില്ലയിൽ രോഗബാധിതരുടെ എണ്ണം 19,000 കടന്നു.നാലാം തവണയാണ് പ്രതിദിന കണക്ക് 700 കടക്കുന്നത്.


 ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 13,741

 വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2835

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 340

കണ്ടെയ്ൻമെന്റ് സോൺ

ചേന്നം പള്ളിപ്പുറം വാർഡ് നാല്, 14 (വാലേഴത്ത് പ്രദേശം), പുന്നപ്ര വടക്ക് പഞ്ചായത്ത് വാർഡ് 14, തൃക്കുന്നപ്പുഴ വാർഡ് ഒന്ന്, എഴുപുന്ന വാർഡ് 6, കാവാലം വാർഡ് ഒന്ന്,ആറ്,11