pig

ചാരുംമൂട് : കാട്ടുപന്നികളെ പിടികൂടാൻ തോക്കിനൊപ്പം കൂടുകളുമായി വനപാലകർ.പാലമേൽ ഗ്രാമ പഞ്ചായത്തിലെ മറ്റപ്പള്ളിയുൾപ്പെടെയുള്ള പ്രദേശങ്ങളിലെ കാട്ടുപന്നി ശല്യം ഒഴിവാക്കാൻ ഇവറ്റകളെ വെടിവെച്ചു കൊല്ലുവാനുള്ള

ശ്രമം തുടരുന്നതിനിടെയാണ് കെണിയൊരുക്കാൻ കൂടി വനപാലക സംഘം ലക്ഷ്യമിടുന്നത്. പന്നികളെ കണ്ട സ്ഥലങ്ങളിൽ കൂടുകൾ പരീക്ഷിക്കാനാണ് നീക്കം. ഇതിനായി ഇന്നലെ റാന്നി ഫോറസ്റ്റ് ഓഫീസിൽ നിന്നും കൂടുകൾ എത്തിച്ചു.

അഞ്ചംഗ റാപ്പിഡ് സംഘമാണ് ആദ്യമെത്തിയിരുന്നത്. പിന്നീട് സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥർ എത്തി.

വനപാലക സംഘം മറ്റപ്പള്ളിയിൽ ക്യാമ്പ് ചെയ്താണ് തെരച്ചിൽ നടത്തിവരുന്നത്. ഇതിനിടെ രണ്ടു ദിവസം പന്നിക്കൂട്ടങ്ങൾ മുന്നിൽ പ്പെടുകയും വനപാലകർ വെടിയുതിർക്കുകയും ചെയ്തിരുന്നു. എന്നാൽ പന്നിക്കൂട്ടം വെടിയേൽക്കാതെ രക്ഷപ്പെട്ടു.