മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ നാളെ മുതൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു. ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ക്ഷേത്രത്തിൽ ഭക്തജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. 13 മുതൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ചാന്താട്ടം, ആലുവിളക്ക്, ചുറ്റുവിളക്ക് എന്നീ വഴിപാടുകൾ പുനരാരംഭിക്കുമെന്നും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അറിയിച്ചു. 0479 2348670.