a

മാവേലിക്കര : കേരള കോൺഗ്രസ് മെമ്പർഷിപ്പ് വിതരണത്തിന് ചെട്ടികുളങ്ങരയിൽ തുടക്കംകുറിച്ചു. മെമ്പർഷിപ്പ് വിതരണോദ്ഘാടനം ചെയർമാൻ പി.സി തോമസ് നിർവ്വഹിച്ചു. ചെട്ടികുളങ്ങര മേഖലയിൽ ജിനേഷ് പിള്ള, ജയൻ കണ്ണമംഗലം, ഡോ.അനൂപ് എന്നിവർക്ക് പി.സി തോമസ് മെമ്പർഷിപ്പ് നൽകി. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ രാജ് അദ്ധ്യക്ഷനായി. കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജീവ് ഗോപാലകൃഷ്ണൻ, കേരള കർഷക യൂണിയൻ പ്രസിഡന്റ് ജോയിച്ചൻ, രാമൻ നായർ, ജയൻ ചെട്ടികുളങ്ങര, മുകുന്ദൻ, അനിൽകുമാർ, സജി എന്നിവർ സംസാരിച്ചു.