ഹരിപ്പാട്: ഇലക്ടിസിറ്റി മേഖലയിലെ സ്വകാര്യ വത്കരണത്തിന് എതിരെ കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) കരുവാറ്റ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നായാഹ്ന ധർണ്ണ നടത്തി. വഴിയമ്പലം ജംഗ്ഷനിൽ നടത്തിയ ധർണ കർഷകസംഘം ഹരിപ്പാട് ഏരിയ വൈസ് പ്രസിഡന്റും സി.പി.എം കരുവാറ്റ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായ പി.ടി.മധു ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. വർക്കേഴ്സ് അസോസിയേഷൻ ഹരിപ്പാട് ഡിവിഷൻ മീഡിയ കൺവീനർ പ്രബോധ് അദ്ധ്യക്ഷത വഹിച്ചു .യൂണിറ്റ് സെക്രട്ടറി ശിഹാബ് സ്വാഗതവും ഡിവിഷൻ കമ്മിറ്റി അംഗം അഖില നന്ദിയും പറഞ്ഞു.