vinod

മാന്നാർ: രക്തസമ്മർദ്ദത്തെ തുടർന്ന് തലയിലെ ഞരമ്പ് പൊട്ടിയ പെയിന്റിംഗ് തൊഴിലാളി ചികിത്സാ സഹായം തേടുന്നു.
മാന്നാർ പഞ്ചായത്ത് 18-ാം വാർഡ് പൊതുവൂർ താഴ്ചപുരയിൽ വീട്ടിൽ വിനോദ് കുമാർ (47) ആണ് ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുന്നത്.

കരൾരോഗം ബാധിച്ചതോടെ അഞ്ചു വർഷമായി ജോലിക്ക് പോകാനാവാത്ത അവസ്ഥയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കരൾ രോഗ ചികിത്സ നടത്തിയത്. അടുത്തിടെ രക്തസമ്മർദ്ദം കൂടി തലയുടെ ഞരമ്പ് പൊട്ടി ശരീരത്തിന്റെ വലതു ഭാഗം ചലനമറ്റ നിലയിൽ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ്. ഭാര്യ അജിത തൊഴിലുറപ്പ് ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ചികിത്സ ചെലവും കുടുംബ ചെലവും കണ്ടെത്തുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരി ചെയർമാനായി ചികിത്സാ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. കേരള ഗ്രാമീൺ ബാങ്ക് മാവേലിക്കര ശാഖയിൽ അജിതയുടെ പേരിൽ അക്കൗണ്ട് തുടങ്ങി. നമ്പർ. 40556101000308. IFSC: KLGB0040556.