ചേർത്തല : താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രി സമ്പൂർണ കൊവിഡ് ചികിത്സാ കേന്ദ്രമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.എസ്റ്റിമേറ്റ് തയ്യാറാക്കാൻ പൊതുമരാമത്തുവകുപ്പിനെ ചുമതലപ്പെടുത്തി.ആരോഗ്യവകുപ്പിന്റെയും ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെയും ഉദ്യോഗസ്ഥർ ഇന്നലെ ആശുപത്രിയിലെത്തി ക്രമീകരണങ്ങൾ പരിശോധിച്ചിരുന്നു..ആശുപത്രിയിലെ പ്രധാന നാലു വാർഡുകളിലായി 150 കിടക്കകൾ സജ്ജമാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.എന്നാൽ അന്തിമതീരുമാനമായിട്ടില്ലെന്നും ഏതു സാഹചര്യവും നേരിടുന്നതിനുള്ള ഭാഗമായാണ് ക്രമീകരണങ്ങളെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
ആശുപത്രി പൂർണമായി കൊവിഡ് ചികിത്സാകേന്ദ്രമാക്കുന്നതിനെതിരെ നഗരസഭയും വയലാർ,ചേർത്തല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളും പ്രതിഷേധവുമായി രംഗത്തെത്തി.