
മുതുകുളം : തനിച്ച് താമസിച്ചു വന്ന വൃദ്ധയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം തെക്ക് ദേവികയിൽ പരേതനായ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മയെ(66) ആണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ വിളിച്ചപ്പോൾ പ്രതികരിക്കാത്തതിനെ തുടർന്ന് ബന്ധു തിരക്കിയെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. ഇവർ വിവരം അറിയിച്ചതനുസരിച്ചു കനകക്കുന്ന് പൊലീസെത്തി കതകു തകർത്തു അകത്തു കയറിയപ്പോഴാണ് ആനന്ദവല്ലിയമ്മയെ മരിച്ച നിലയിൽ കണ്ടത്. കാൽ വഴുതിയോ ശാരീരികാസ്വാസ്ഥ്യം മൂലമോ വീണ് മരിച്ചതാകാമെന്നാണ് കരുതുന്നത്. രാധാകൃഷ്ണപിള്ള പത്തു വർഷം മുമ്പ് മരിച്ചു. മക്കളായ അഞ്ജലി രാധാകൃഷ്ണൻ, ഐശ്വര്യ രാധാകൃഷ്ണൻ എന്നിവർ മസ്‌ക്കറ്റിലാണ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. . മരുമക്കൾ: സുജിത്ത് കുമാർ, പ്രവീൺ കുമാർ.