
അമ്പലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച 14 റോഡുകൾ മന്ത്രി ജി.സുധാകരൻ ഇന്നലെ നാടിനു സമർപ്പിച്ചു. ഇതുൾപ്പെടെ ആധുനിക നിലവാരത്തിൽ നിർമ്മിച്ച 24 റോഡുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്തത്.
പൊതുമരാമത്തു വകുപ്പിന്റെയും കേന്ദ്ര സർക്കാരിന്റെയും പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് വിവിധ റോഡുകളലുടെ നിർമ്മാണം പൂർത്തിയാക്കിയത്. . 296 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച ആനന്ദേശ്വരം - ഇല്ലിച്ചിറ റോഡ്, സി എസ് ഐ കപ്പക്കട റോഡ് (260 ലക്ഷം ) ,കരുമാടി -പടഹാരം റോഡ് (268ലക്ഷം ), നീർക്കുന്നം - പഞ്ചായത്ത് ഓഫീസ് റോഡ് (222 ലക്ഷം ), നവരായ്ക്കൽ എൻ എച്ച് -താന്നിയിൽ ജംഗ്ഷൻ റോഡ് (250ലക്ഷം ),നീർക്കുന്നം ഹോസ്പിറ്റൽ -പഴയനടക്കാവ് റോഡ് (133 ലക്ഷം ), 138 ലക്ഷം ചിലവിൽ നിർമ്മിച്ച തോട്ടപ്പള്ളി - ചാലേതോപ്പ് റോഡ് എന്നിവയാണ് ഇവയിൽ ഏറ്റവും അധികം തുക ചെലവാക്കി നിർമ്മിച്ച റോഡുകൾ. ബി.എം.ബി.സി സാങ്കേതിക വിദ്യയിൽ ആധുനിക നിലവാരത്തിലാണ് റോഡുകൾ നിർമ്മിച്ചത് . കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന ഉദ്ഘാടന ചടങ്ങുകളിൽ എ.എം.ആരിഫ് എം.പി ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ , അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ് , വൈസ് പ്രസിഡന്റ് രമാദേവി, തുടങ്ങിയവർ പങ്കെടുത്തു.