 ഇന്നലെ 843 രോഗികൾ

ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 20,000കടന്നു. ഇന്നലെ 843 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 6364ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ വിദേശത്തു നിന്നും എട്ട് പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ് . എട്ട്ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു .825പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 526 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 13718പേർ രോഗ മുക്തരായി. ഇന്നലെ വരെ 20,082പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 69 പേരാണ് മരിച്ചത്.


 ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ: 14,320

വിവിധ ആശുപത്രികളിൽ കഴിയുന്നവർ: 2888

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 315

നിരോധനാജ്ഞ ലംഘനം:20 കേസ്

ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 60 കേസുകളിൽ 78 പേരെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘനം നടത്തിയതിന് 20 കേസുകളിലായി 121 പേർക്കെതിരെ നടപടി എടുത്തു.