ആലപ്പുഴ: സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യക്കിറ്റ്, റേഷൻ, പയർവർഗ്ഗങ്ങൾ എന്നിവയടങ്ങിയ റേഷൻ വിതരണം ഉദ്യോഗസ്ഥരുടെ കടുംപിടുത്തം മൂലം പ്രതിസന്ധിയിലാകുന്നതായി ആക്ഷേപം. നാല് വിഭാഗത്തിനുമുള്ള സാധനങ്ങൾ പ്രത്യേകം സ്റ്റോക്ക് ചെയ്ത് വിതരണം ചെയ്യണമെന്ന ഉത്തവരവ് വന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. മുമ്പ് ഏതു വിഭാഗത്തിന്റെയും സാധനം കടയിൽ സ്റ്റോക്കുണ്ടെങ്കിലും മൈനസ് ബില്ലിംഗിലൂടെ വിതരണം ചെയ്യാൻ സാധിക്കുമായിരുന്നു. മാസാമാസം പത്താംതീയതിക്ക് മുമ്പ്, കടകളിൽ സ്റ്റോക്ക് എത്തിക്കണമെന്നാണ് ചട്ടം. എന്നാൽ ഈ മാസവും പൂർണതോതിൽ സാധനം എത്താൻ ഇരുപതാം തിയതി കഴിയുമെന്നാണ് റേഷൻ വ്യാപാരികൾ പരാതിപ്പെടുന്നത്. സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ അടിക്കടി കടകളിൽ വരുത്തുന്ന സാഹചര്യത്തിന് പരിഹാരം കാണണമെന്നാണ് റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നത്.