
അമ്പലപ്പുഴ:ദേശീയ പാതയിൽ തോട്ടപ്പള്ളി ഒറ്റപ്പനയിൽ പാചകവാതക ലോറിയിടിച്ച് വാൻ മറിഞ്ഞു. ശനിയാഴ്ച ഉച്ചക്ക്12.30 ഓടെ ആയിരുന്നു അപകടം.ഹരിപ്പാട് ഭാഗത്തേക്ക് പോയ പാചക വാതക ലോറി എതിരെ വന്ന ബൊലേറൊ വാഹനത്തിലിടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റിയ വാൻ മറിഞ്ഞെങ്കിലും ആർക്കും പരിക്കേറ്റില്ല. ഇടിച്ച ശേഷം നിർത്താതെ പോയ ലോറിക്കായി അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.