കായംകുളം: ബി.ഡി. ജെ.എസ് പത്തിയൂർ പഞ്ചായത്ത് കമ്മിറ്റി പുന: സംഘടിപ്പിച്ചു. ഭാരവാഹികളായി തങ്കച്ചൻ നയനത്ത് (പ്രസിഡന്റ്), രവി സൗപർണിക (വൈസ് പ്രസിഡന്റ്), വിശ്വലാൽപത്തിയൂർക്കാല (സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് വി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. പി.എസ്.ബേബി, വിഷ്ണുപ്രസാദ്, സതീഷ് കായംകുളം എന്നിവർ സംസാരി​ച്ചു.