ആലപ്പുഴ: വെട്ടിക്കോട്ട് ആയില്യ മഹോത്സവം ഇന്നും നാളെയും നടക്കുന്നതിനാൽ പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കി. സമൂഹരോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. ഭക്തജനങ്ങൾ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും മാത്രമേ ദർശനത്തിന് എത്താവൂ. ജില്ലാ ഭരണകൂടം നൽകുന്ന മാർഗനിർദ്ദേശങ്ങളും
ഭക്തജനങ്ങൾ കർശനമായി പാലിക്കണം. കൊവിഡ് കേസുകളിൽ വലിയ വർദ്ധനയുണ്ടായിരിക്കുന്ന സാഹചര്യത്തിൽ ഒത്തുചേരലുകൾ രോഗവ്യാപ്തി ഇനിയും ഉയരാൻ കാരണമാകാം. അതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഭക്തജനങ്ങൾ പൊലീസുമായി പൂർണമായി സഹകരിക്കണമെന്നും ജില്ലാ പൊലീസ് മേധാവി പി.എസ് സാബു അറിയിച്ചു.