വള്ളികുന്നം: ഹിന്ദു ഐക്യ വേദി സ്ഥാപകൻ സത്യനന്ദ സരസ്വതി ജയന്തി വള്ളികുന്നം പഞ്ചായത്ത് കമ്മി​റ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥാനീയ സമിതികളിൽ സദ്ഭാവന ദിനമായി ആചരിച്ചു . ഹിന്ദു ഐക്യ വേദി പഞ്ചായത്ത് പ്രസിഡന്റ് വി. രത്നാകരൻ, താലൂക്ക് പ്രസിഡന്റ് പി.വി വാസുദേവൻ പിള്ള താലൂക്ക് വൈസ് പ്രസിഡന്റ് ബാബു കടുവുങ്കൽ, താലൂക്ക് സെക്രട്ടറി കെ.പി ശാന്തിലാൽ, വി. മുരളീധരൻ, കെ ഷാജി ,അരുൺ, മോഹനൻ എന്നിവർ പങ്കെടുത്തു.