
കായംകുളം: ഓച്ചിറ വയനകം ചന്തയിൽ പ്രവർത്തിക്കുന്ന അഞ്ച് കടകൾ തീകത്തിനശിച്ചു.
വയനകം പ്രസന്നാലയത്തിൽ പ്രസന്നകുമാറിന്റെ ഉടമസ്ഥതയിലുള്ള ബി.എസ്. ഇലക്ട്രിക്കൽസ്, മഠത്തിൽ കാരാഴ്മ കളക്കാട്ട് തറയിൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സിമന്റ്കട കളക്കാട്ട് തറ ഏജൻസീസ്, വയനകം കൊയ്പ്പപ്പള്ളി പടീറ്റതിൽ രാജന്റെ സ്വർണ്ണാഭരണ നിർമാണ സ്ഥാപനം, വയനം ബിവാസിൽ ബാബു കുട്ടൻപിള്ളയുടെ സ്വകാര്യ ബാങ്ക്, കുലശേഖരപുരം കൊച്ചു വീട്ടിൽ സജേഷ് കുമാറിന്റെ തുണിക്കട സ്നേഹ കളക്ഷൻസ് എന്നിവയാണ് പൂർണമായും കത്തിനശിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കരുനാഗപ്പള്ളി, കായംകുളം, ചവറ എന്നിവിടങ്ങളിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ, ഓച്ചിറ പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.