കായംകുളം: ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ 32-ാമത് ദേവീഭാഗവത നവാഹ യജ്ഞവും നവരാത്രി ആഘോഷവും 15 മുതൽ 23 വരെ നടക്കും. എല്ലാ ദിവസവും ദേവീഭാഗവത പാരായണം, ഗണപതിഹോമം, ഗായത്രിഹോമം, മൃത്യുഞ്ജയഹോമം എന്നിവയുണ്ടാകും. 23ന് വൈകിട്ട് പൂജവയ്പ്പ് (ദുർഗാഷ്ടമി). 26 ന് രാവിലെ 7 ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നവാഹയജ്ഞത്തോടനുബന്ധിച്ചുള്ള സമൂഹസദ്യയും അവഭൃഥസ്നാന ഘോഷയാത്രയും മറ്റ് പരിപാടികളും ഉണ്ടായിരിക്കുന്നതല്ലെന്ന് ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് എസ്. ബിന്ദിഷ് അറിയിച്ചു.