dalith-congres

പൂച്ചാക്കൽ: ഉത്തർപ്രദേശിലെ ഹത്രാസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത്‌ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ദളിത് കോൺഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയാതൃക്കയിൽ മഹാത്മാ അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് സമീപം നടത്തിയ ധർണ ഡി.സി.സി മെമ്പർ സിബി ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.വിനോദ് ,ടി.കെ. ദിനേശൻ,എൻ. രവീന്ദ്രൻ,കെ.പി അരുൺകുമാർ, സുനിൽകുമാർ,കൈലാസൻ തുടങ്ങിയവർ നേതൃത്വം നൽകി.