
മുതുകുളം: പുതിയവിള വടക്ക്, പേരാത്ത് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കാർത്തികപള്ളി റൂറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം അഡ്വ.
എൻ. രാജഗോപാൽ നിർവഹിച്ചു. പുതിയവിള വടക്ക്, 92-ാം നമ്പർ അംഗൻവാടിയിലെ മുഴുവൻ കുട്ടികൾക്കും കുടകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. കീരിക്കാട് സബ് രജിസ്ട്രാർ ഓഫീസിലേക്ക് സാനിട്ടൈസർ, മാസ്ക്കുകൾ എന്നിവയും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ആർ. ബിന്ദു, അംഗൻവാടി ടീച്ചർ സുദിന, സംഘം ഭരണസമിതി അംഗം ദീപ പുഷ്പൻ, സംഘം സെക്രട്ടറി സുകന്യ ശ്രീകുമാർ, വി. രേഖ, ദിവ്യ, ആർ. ബിന്ദു, മണിക്കുട്ടി തുടങ്ങിയവർ പങ്കെടുത്തു